പെരുമണ്ണ സർക്കിൾ കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിൽ കുന്ദമംഗലം സോൺ പ്രസിഡന്റ് കെ ടി ഇസ്മായിൽ സഖാഫി ഉൽഖാടനം ചെയ്യുന്നു
പെരുമണ്ണ സർക്കിൾ കേരള മുസ്‌ലിം ജമാഅത്ത് വാർഷിക കൗൺസിൽ സമാപിച്ചു
പെരുമണ്ണ:
കേരള മുസ്‌ലിം ജമാഅത്ത് പെരുമണ്ണ സർക്കിൾ വാർഷിക കൗൺസിൽ പ്രസിഡന്റ് എം പി ഹസൈനാർ മുസ്‌ലിയാർ വള്ളിക്കുന്നിന്റെ അധ്യക്ഷതയിൽ കുന്ദമംഗലം സോൺ പ്രസിഡന്റ് കെ ടി ഇസ്മായിൽ സഖാഫി പെരുമണ്ണ ഉൽഖാടനം ചെയ്തു. സർക്കിളിലെ എട്ട് യൂണിറ്റുകളിലെ വാർഷിക കൗൺസിൽ പൂർത്തീകരിച്ചാണ് സർക്കിൾ വാർഷിക കൗൺസിൽ സമാപിച്ചത്. റിട്ടേണിങ് ഓഫീസർ സ്വലാഹുദ്ധീൻ മുസ്‌ലിയാർ കുറ്റിക്കാട്ടൂർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.
എം സൈതലവി സഖാഫി, അബ്ദുറഹ്മാൻ മാസ്റ്റർ പെരുമണ്ണ , അബ്ദുൽ അസീസ് അമ്പിലോളി, അബ്ദുറഹ്മാൻ എ പി, അബ്ദുൽ ബാരി സഖാഫി വള്ളിക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.