Peruvayal News

Peruvayal News

നീരുറവ് നീർത്തട സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നീർത്തട നടത്തം സംഘടിപ്പിച്ചു

നീർത്തട നടത്തം സംഘടിപ്പിച്ചു

പെരുമണ്ണ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കുന്ന നീരുറവ് നീർത്തട സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തുള്ളത്ത്താഴം നീർത്തടത്തിലെ അഞ്ചാം വാർഡിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. ഡ്രൈനേജ് മാപ്പിന്റെ അടിസ്ഥാനത്തിൽ വാർഡിലൂടെ ഒഴുകുന്ന നീർച്ചാലുകൾക്കു സമാന്തരമായാണ് നീർത്തട നടത്തം നടന്നത്. നീർച്ചാലുകളുടെ സുഖകരമായ ഒഴുക്കിന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്താൻ വാർഡ് നീർത്തട കമ്മിറ്റി നിർദ്ദേശിച്ചു.
വാർഡ് മെമ്പർ കെ.കെ ഷമീർ തൊഴിലുറപ്പ് എ ഇ മജ്നാസ് ,ഓവർസീയർമാരായ ഇ.ദിനീഷ്,വി.ഇസാബ്,മാലതി ,റഹ്മത്ത് . പി പി വിജയകുമാർ . ഷീജ പി.പി രാവിന്ദ്രൻ .തൊഴിലുറപ്പ് തൊഴിലാളികൾ  എഡിഎസ് അംഗങ്ങൾ കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live