Peruvayal News

Peruvayal News

അജയ് -സഞ്ജയ്‌ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി കോഴിക്കോട് ജവഹർ നവോദയ 26-ാം ബാച്ച്...

അജയ് -സഞ്ജയ്‌ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി കോഴിക്കോട് ജവഹർ നവോദയ  26-ാം ബാച്ച്

പെരുമണ്ണ : 
കോഴിക്കോട് ജവഹർ നവോദയ 26-ാം ബാച്ചിന്റെ നേതൃത്വത്തിൽ പെരുമണ്ണയിലെ അഞ്ചാം വാർഡിൽ അഴീക്കോട്‌ ഇല്ലത്ത് അജയ് -സഞ്ജയ്‌ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് താക്കോൽ ദാനം നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഷമീർ കെ.കെ അധ്യക്ഷത വഹിച്ചു. 
  നവോദയ അദ്ധ്യാപകർ, വിവിധ ബാച്ചുകളിലെ കുട്ടികൾ, രക്ഷിതാക്കൾ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, സ്നേഹ സാന്ത്വനം റെസിഡന്റ്‌സ് അസോസിയേഷൻ, വിവിധ സ്ഥാപനങ്ങൾ വ്യക്തികൾ എന്നിവരും പിന്തുണയിൽ കേവലം 220 ദിവസങ്ങൾ കൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്. 
ചടങ്ങിൽ നവോദയ പ്രിൻസിപ്പാൾ സുരേഷ് കുമാർ, ഹരിദാസ് മുതുവന, അധ്യാപകരായ സുരേഷ് കെ സി, സുനിത ടീച്ചര്‍, ഷീജ ടീച്ചർ, പി പി സതീശൻ, രഹ്‌ന നാലകത്ത്, മഹേഷ് മാവൂർ എന്നിവർ പങ്കെടുത്തു. രാധാകൃഷ്ണൻ. പി സ്വാഗതം പറഞ്ഞു. നരേന്ദ്രകുമാര്‍ റിപ്പോർട്ട്‌ വായിച്ചു , ഷീബ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
Don't Miss
© all rights reserved and made with by pkv24live