പൂനൂര്‍ പുഴ സൗന്ദര്യ വല്‍കരണം
പി.ടിഎ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
പൂനൂര്‍ പുഴയുടെ പടനിലം ഭാഗം വൃക്ഷതൈകള്‍ വെച്ചു പിടിപ്പിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച കയര്‍ ഭൂവസ്ത്രം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.
പൂനൂര്‍ പുഴ ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് പടനിലം ഗവ. എല്‍.പി സ്കൂള്‍ പരിസരം ഉള്‍പ്പെടുന്ന പുഴയുടെ ഇടതുകരയില്‍ പദ്ധതി നടപ്പിലാക്കുന്നത്. വിവിധ തരം ഫല വൃക്ഷങ്ങളും ചെടികളും നട്ടുവളര്‍ത്തുകയും മാലിന്യങ്ങള്‍ നീക്കം ചെയ്ത് പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും സായാഹ്ന വിശ്രമ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി അനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍, കെ ഷിജു, ടി.കെ ഹിതേഷ് കുമാര്‍, വിനോദ് പടനിലം, വി മുഹമ്മദ് കോയ സംസാരിച്ചു. വി അബൂബക്കര്‍ സ്വാഗതവും കെ.പി അശ്റഫ് നന്ദിയും പറഞ്ഞു.