Peruvayal News

Peruvayal News

കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ :പരാതികൾ കേട്ടതിന് ശേഷം കല്ലിടണമെന്ന് ആക്ഷൻ കമ്മിറ്റി

കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ :
പരാതികൾ കേട്ടതിന് ശേഷം കല്ലിടണമെന്ന് ആക്ഷൻ കമ്മിറ്റി 

പെരുമണ്ണ:
ഭാരത് മാല പദ്ധതിയുടെ ഭാഗമായുള്ള കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ദേശീയ പാതക്ക് സർവ്വേ കല്ല് നാട്ടുന്ന പ്രവൃത്തി ഭൂമി നഷ്ടപ്പെടുന്നവരുടെ ആവലാതികൾ കേട്ടതിന് ശേഷം നടപ്പിലാക്കിയാൽ മതിയെന്ന് ഭൂമി നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയായ ഗ്രീൻ ഫീൽഡ് ഹൈവേ അമ്പിലോളി - അരമ്പച്ചാൽ ആക്ഷൻ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
ഗ്രീൻ ഫീൽഡ് ഹൈവേക്ക് ജില്ലയിൽ പരാതി ഉയർന്ന സ്ഥലങ്ങളിൽ ഉന്നത റവന്യൂ ഉദ്യോഗസ്‌ഥർ ഇന്ന് പരിശോധന നടത്തുകയും കല്ലിടൽ നടത്തുകയും ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വീണ്ടും ഇരകളുടെ ആശങ്കകൾ അധികൃതരെ അറിയിച്ചത്.
നേരത്തെ തീരുമാനിച്ച അലയിന്മെന്റ് പ്രകാരമല്ല അതിരുകൾ നിർണായിച്ചതെന്ന്  വീടും സ്ഥലവും നഷ്ടപ്പെടുന്നവർ നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
ഇത് സംബന്ധിച്ച് കോഴിക്കോട് സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർക്ക് നിവേദനം സമർപ്പിച്ചതായി ആക്ഷൻ കമ്മറ്റി ഭാരവാഹികളായ കെ ടി മൂസ്സ, എം എസ് രഞ്ജിത്ത്, വി മുഹമ്മദ് മുനീർ അമ്പിലോളി  എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു
Don't Miss
© all rights reserved and made with by pkv24live