ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പെരുവയൽ ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ മഞ്ഞൾ പൊടി വിപണനം ഉൽഘാടനം നടത്തി.
പെരുവയൽ:
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പെരുവയൽ ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്തിലെ കർഷകരിൽ നിന്ന് ശേഖരിച്ച നാടൻ മഞ്ഞളിൽ നിന്നും പരമ്പരാഗത രീതിയിൽ നിർമ്മിച്ച ഗുണമേൻമയേറിയ മഞ്ഞൾ പൊടിയുടെ വിപണനം ഉൽഘാടനം പെരുവയൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി നിർവ്വഹിച്ചു.
ചടങ്ങിൽ കാർഷിക കർമ്മ സേന സെക്രട്ടറി സി.എം.സദാശിവൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ യു.കെ.ദിവ്യ പദ്ധതി വിശദീകരിച്ചു ചടങ്ങിൽ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ സുബിത തോട്ടാഞ്ചേരി ,വാർഡ് മെമ്പർമാരായ കെ-അബ്ദുറഹിമാൻ, എം.പി.സലീം, ഉനൈസ് പെരുവയൽ, പി.എം.ബാബു, പ്രീതിപെ രിങ്ങളം, സുഹറ, Fl G_I കൺവീനർ എം.പി.ജയപ്രകാശൻ, CT -സുകുമാരൻ, കർമസേന സൂപ്പർവൈസർ T. R മായ, എന്നിവർ പങ്കെടുത്തു. Fl G കൺവീനർ M .P. ബിജു നന്ദി രേഖപ്പെടുത്തി.