പുതു ചരിത്രം രചിച്ചു ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പരിസ്ഥിതി ദിനം ആഘോഷം
ഈസ്റ്റ് മലയമ്മ:
ഈസ്റ്റ് മലയമ്മ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വ്യത്യസ്തമായ രീതിയിൽ പരിസ്ഥിതി ദിനം ആചരിച്ചു. ട്രസ്റ്റ് പ്രവർത്തകർ ഈസ്റ്റ് മലയമ്മയിലെ വീടുകളിൽ നിന്ന് സംഘടിപ്പിച്ച ചക്ക തീരദേശ പ്രദേശങ്ങളായ കോഴിക്കോട് കോതി ബീച്ച്, വെള്ളയിൽ, ഹാർബർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചു സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. വളരെ സന്തോഷത്തോടെയാണ് തീരദേശ ജനങ്ങൾ ഇവരെ വരവേറ്റത് വലിയ വിലകൊടുത്താണ് ഈ ഭാഗങ്ങളിൽ ചക്ക ലഭിക്കുന്നത് എന്ന് ജനങ്ങൾ പറയുന്നു. തുടർന്നും ഈ രീതിയിൽ ഉള്ള പ്രവർത്തനങ്ങൽ സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ മുസ്തഫ P.K യും കൺവീനർ സിദ്ധീഖ് ഈസ്റ്റ് മലയമ്മയും അറിയിച്ചു. മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ എൻ. പി ഹംസ മാസ്റ്റർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു. എൻ. പി ഹമീദ് മാസ്റ്റർ, ഇമ്പിച്ചിക്കോയ പി.കെ, ആലി സഫ,സലീം പുൽപറമ്പിൽ,ഫൈസൽ PT നേതൃത്വം നൽകി.ഷാഹിദ് കെ.സി, ഫസൽ പൂലോട്ട്, മുസ്തഫ പീടികക്കണ്ടി,ഹസീബ്,
കെ.ടി മൻസൂർ,നിസാർ പൂലോട്ട്
ഉമ്മർ ടി.പി,ഷാഹുൽ,
അസ്‌ലം.കെ.ടി,ജാബിർ,ഹമീദ് പി.കെ തുടങ്ങിയവർ പങ്കെടുത്തു. വിതരണ ശേഷം ചായ സൽക്കാരം നടത്തിയാണ് പ്രദേശ വാസിയായ അനീസ് പി.കെ ട്രസ്റ്റ് പ്രവർത്തകരെ തിരിച്ചയച്ചത്.