ബൈത്തുസ്സക്കാത്തും ജമാഅത്തെ ഇസ്ലാമി പെരിങ്ങൊളം യൂണിറ്റും സംയുക്തമായി നിർമിച്ച വീട് സമർപ്പിച്ചു
പെരിങ്ങൊളം: ബൈത്തുസ്സകാത്ത് കേരളയും ജമാഅത്തെ ഇസലാമി പെരിങ്ങൊളം യൂണിറ്റും സംയുക്തമായി നിർമിച്ച വീടിൻ്റെ സമർപ്പണം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ടി ശാക്കിർ വേളം, ജമാഅത്തെ ഇസ്ലലാമി പെരിങ്ങൊളം വനിതാ ഹൽഖ നാസിമത്ത് റസിയ ഭാനുവിന് താക്കോൽ നൽകി നിർവഹിച്ചു.
ജമാഅത്തെ ഇസ് ലാമി പെരിങ്ങൊളം ഹൽഖ നാസിം പി പി അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കുന്ദമംഗലം ഏരിയ പ്രസിഡൻ്റ് കെ ടി ഇബ്രാഹിം മാസ്റ്റർ, രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് കെ ഹരിദാസൻ, ടീം വെൽഫെയർ മണ്ഡലം കൺവീനർ ഇ പി ഉമർ, വെൽഫെയർ പാർട്ടി യൂണിറ്റ് സെക്രട്ടറി പി മൈമൂന എന്നിവർ ആശംസകൾ നേർന്നു. സ്വാഗതസംഘം കൺവീനർ മുസ് ലിഹ് പെരിങ്ങൊളം സ്വാഗതവും, പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോഡിനേറ്റർ പി എം ശരീഫുദ്ദീൻ നന്ദിയും പറഞ്ഞു.