പെരുവയൽ പട്ടാപ്പകൽ
വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം....
പട്ടാപ്പകൽ നടന്ന കവർച്ച മകന്റെ ആസൂത്രണം. പരിയങ്ങാട് തടയിൽ ഈ കഴിഞ്ഞ വെള്ളിയാഴ്ച പകൽ പുനത്തിൽ പ്രകാശൻ എന്നയാളുടെ വീട് കുത്തിത്തുറന്ന് നടത്തിയ മോഷണം മകനായ അപ്പൂസ് എന്ന സിനീഷ് നടത്തിയതാണെന്ന് തെളിഞ്ഞു. കുറ്റം സമ്മതിച്ച പ്രതിയെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. കടബാധ്യത മൂലം ബുദ്ധിമുട്ട് ലായിരുന്ന സനീഷ്, അച്ഛൻ കരുതിവെച്ചിരുന്ന 50,000രൂപ അലമാര തകർത്ത് മോഷ്ടിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് അലമാരിയിൽനിന്നും മുപ്പതിനായിരം രൂപ എടുത്ത് ഇയാൾ വാഹനത്തിന്റെകടം വിട്ടിയിരുന്നു. അത് അച്ഛൻ മനസ്സിലാക്കിയില്ല എന്ന് അറിഞ്ഞ് വെള്ളിയാഴ്ച രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം ഇയാളുടെ ഭാര്യയെ അവരുടെ വീട്ടിൽ ആക്കി തിരികെ വന്ന് ബാക്കി പണം കൂടി കൈക്കലാക്കുകയായിരുന്നു. പുറത്തുനിന്നുള്ള കള്ളന്മാരാണ് കൃത്യം ചെയ്തതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റേതിനേക്കാൾ വലിയ 10 ഇഞ്ച് സൈസുള്ള ഷൂ ധരിക്കുകയും തകർത്ത പൂട്ടിലും മുറികളിലും മുളകുപൊടി വിതറി ആ പൊടിയിൽ മനപ്പൂർവ്വം ഷൂസിന്റെ അടയാളം വരുത്തിയശേഷം ഷൂസിന്റെ സോൾ മുറ്റത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വിരലടയാളം പതിയാതിരിക്കാനായി കൈകളിൽ പേപ്പർ കവർ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഒളിപ്പിച്ചുവെച്ച പണവും പൂട്ട് മുറിക്കാൻ ഉപയോഗിച്ച ആക്സോ ബ്ലേഡും പ്രതി പോലീസിന് കാണിച്ചു കൊടുത്തു. മാവൂർ ഇൻസ്പെക്ടർ വിനോദൻ SI മാരായ മഹേഷ് കുമാർ,പുഷ്പ ചന്ദ്രൻ, ASI സജീഷ്, എസ് സി പി ഒ അസീസ്, സി പി ഒ മാരായ ലിജു ലാൽ, ലാലിജ് ഷറഫലി എന്നിവരാണ് അന്വേഷണം നടത്തിയത്.