പെരുവയൽ എളവന രാമകൃഷ്ണൻ നായർ റോഡിൽ വച്ച് ഇന്ന് ഉച്ചക്ക് ഏകദേശം 2.15 മണിയോടെ ഷീന. w/o അനിൽകുമാർ . 40/22 വെളുത്തേടത്ത് കണ്ടി മേത്തൽ(H) പെരുവയൽ എന്ന സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഏകദേശം 2. 1/4 പവൻ തൂക്കം വരുന്ന സ്വർണ ചെയിൻ ബൈക്കിൽ വന്ന രണ്ട് പേരിൽ പുറകിലിരുന്നയാൾ പൊട്ടിച്ചെടുത്തു. മെഡിക്കൽ കോളേജിൽ ജോലിയുള്ള ഈ സ്ത്രീ ജോലി കഴിഞ്ഞ് റോഡിലൂടെ നടന്ന് പോവുമ്പോൾ ഒരു ബൈക്ക് ഇവരെ കടന്ന് മുന്നോട്ട് പോവുകയും പിന്നീട് തിരിച്ച് വന്ന് ഈ സ്ത്രീയോട് ഏതോ അഡ്രസ് ചോദിക്കുകയും അതിനിടക്ക് ബൈക്കിന്റെ പുറകിലിരുന്ന തടിച്ച് കറുത്ത് കുറ്റിത്താടിയുള്ളതും ഓറഞ്ച് ടീ ഷർട്ട് ധരിച്ചയാളുമായ ആൾ ഇവരുടെ മാല വലിച്ച് പൊട്ടിക്കുകയുമായിരുന്നു. മാലയുടെ പകുതി മാത്രമേ മോഷ്ടാക്കൾക്ക് കിട്ടിയിട്ടുള്ളു.
മാവൂർ പോലീസ് കേസെടുത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്