രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ച് പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുവ്വാട്ട് പറമ്പ് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
പെരുവയൽ:
രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ് ഐ തകർത്തതിൽ പ്രതിഷേധിച്ച് പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുവ്വാട്ട് പറമ്പ് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.മൂസ മൗലവി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ അഹമ്മദ് പേങ്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ സി.എം സദാശിവൻ, എൻ അബൂബക്കർ ,മുജീബ് റഹ്മാൻ ഇടക്കണ്ടി, അനീഷ് പാലാട്ട്, പി.പി ജാഫർ മാസ്റ്റർ, രവികുമാർ പനോളി, സുധാകരൻ കുറ്റിക്കാട്ടുർ, രാധാകൃഷ്ണൻ പെരിങ്ങൊളം, സുബിത തോട്ടാംചേരി, ബിനു എഡ്വേഡ് ,യാസർ പുവ്വാട്ട് പറമ്പ് ,ജിനീഷ് തsപ്പറമ്പ് സംസാരിച്ചു.