വേറിട്ട പദ്ധതികളുമായി പെരുവയലിൽ വികസന സെമിനാർ
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രഥമ വാർഷിക പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിനുള്ള പെരുവയൽ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. വനിതാ ശാക്തീകരണത്തിനും വയോജന ക്ഷേമത്തിനും ബാല സംരക്ഷണത്തിനും വേറിട്ട പദ്ധതികൾക്ക് സെമിനാർ രൂപം നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുഹറാബി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് , ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദീൻ, സീമ ഹരീഷ്, മെമ്പർമാരായ അനിത പുനത്തിൽ , പി.എം. ബാബു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.എം. സദാശിവൻ, ടി.പി. മുഹമ്മദ്, കെ.കൃഷ്ണൻ കുട്ടി പ്രസംഗിച്ചു.