മാണിയമ്പലം കുഴിമ്മല്‍ റോഡ്
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച മാണിയമ്പലം കുഴിമ്മൽ റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ മാണിയമ്പലം കുഴിമ്മല്‍ റോഡ് പി.ടി.എ റഹീം എ.എല്‍.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡിന്‍റെ നവീകരണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി അധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയർ സി.ജെ അർച്ചന റിപ്പോർട്ട് അവതരിപ്പിച്ചു. എം.ടി മാമുക്കോയ, എം.സി സൈനുദ്ദീൻ, കെ ബാബു, എ നാസർ ഖാൻ, ഇ മുഹമ്മദ് കുഞ്ഞി, ഓവർസിയർ യു മുഹമ്മദ് ഹനീഫ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ കെ അബ്ദുറഹിമാന്‍ സ്വാഗതവും കെ സുബൈർ സഖാഫി നന്ദിയും പറഞ്ഞു.