ശ്രദ്ധേയമായി മദ്രസ വിദ്യാർത്ഥികളുടെ പരിസ്ഥിതി ആഘോഷം
ഒളവണ്ണ:-
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 19ാം വാർഡ് CMV സുന്നി സെന്റർ മദ്രസ വിദ്യാർത്ഥികളുടെ പരിസ്ഥിതി ദിന പരിപാടികൾ ശ്രദ്ധേയമായി. നൂറുകണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ക്വിസ് മത്സരം, ഫ്ലാഷ് മോബ്, പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടൽ, പ്രതിജ്ഞ, മോട്ടിവേഷൻ ക്ലാസ് എന്നിങ്ങനെ വ്യത്യസ്ത പരിപാടിയിലൂടെയാണ് ശ്രദ്ധേയമായത്.
പുതിയ തലമുറയെ എങ്ങനെ പ്രകൃതിയിലേക്ക് അടുപ്പിക്കാം എന്ന പ്രമേയത്തിലാണ് പരിപാടി നടന്നത്.
അധ്യാപകൻ മാരും , രക്ഷിതാക്കളും , മദ്രസ പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.