Peruvayal News

Peruvayal News

പെരുമണ്ണ പഞ്ചായത്തിലെ മോട്ടക്കുന്നിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി

പെരുമണ്ണ പഞ്ചായത്തിലെ മോട്ടക്കുന്നിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി
പെരുമണ്ണ: 
പകർച്ചവ്യാധി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജില്ലാ ആരോഗ്യ വിഭാഗത്തിൻ്റെ നിർദ്ധേശ പ്രകാരം ആർപീഡ് ഇൻവസ്റ്റിഗേഷൻ ടീം പെരുമണ്ണ പഞ്ചായത്തിലെ 10, 11 വാർഡുകളിൽ പരിശോധന നടത്തി. 

മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസർ ഡോ.വി.ബിന്ദു, അസിസ്റ്റൻറ് പ്രഫസർ ഡോ.രജസി ആർ.എസ്, ഡോക്ടർമാരായ അമൃത.ഡി, ബിൻഷിന ബഷീർ, മൈക്രോബയോളജി വിഭാഗം ഡോ.ഷാനി. എസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത്ത് സി.എം, സജിനി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം  കുട്ടികളടക്കം  ഇരുപത്തിനാല് പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.ഇതിൽ നാല് പേർ വിവിധ ആശുപത്രികളിലാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, വൈസ് പ്രസിസണ്ട് സി.ഉഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള, സ്റ്റാൻ്റിംറ് കമ്മിറ്റി ചെയർമാൻ എം.എ.പ്രതീഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ വി.പി.കബീർ, സി.പി. ആമിനാബിടീച്ചർ, ആശാവർക്കർമാർ എന്നിവരും സന്നിഹിതരായിരുന്നു
Don't Miss
© all rights reserved and made with by pkv24live