Peruvayal News

Peruvayal News

തൊണ്ടിലക്കടവ് പാലം സ്ഥലമെടുപ്പ് തുക അനുവദിച്ച് സർക്കാർ ഉത്തരവായി

തൊണ്ടിലക്കടവ് പാലം സ്ഥലമെടുപ്പ് 
തുക അനുവദിച്ച് സർക്കാർ ഉത്തരവായി 
തൊണ്ടിലക്കടവിൽ പുതിയ പാലം നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിന് തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് ഭൂ ഉടമകൾക്ക് നഷ്ടപരിഹാരമായി 1,05,81,765 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 

ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കോഴിക്കോട് കോർപ്പറേഷനുമായി ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവിൽ വീതി കുറഞ്ഞ ഒരു ചെറിയ പാലമാണ് നിലവിലുള്ളത്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ഈ പാലത്തിൻ്റെ ബീമുകളും തൂണുകളും കാലപ്പഴക്കത്താൽ ദ്രവിച്ച് അപകടാവസ്ഥയിലാണുള്ളത്. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യപ്രദമായ ഒരു പാലം തൊണ്ടിലക്കടവിൽ നിർമ്മിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. 

സ്ഥലം ഏറ്റെടുക്കലിന് തുക അനുവദിച്ചതോടെ പാലം നിർമ്മിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live