പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കളത്തിങ്ങൽമുക്ക് കല്ലിടുമ്പിൽതാഴം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പെരുവയൽ പഞ്ചായത്തിൽ രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു
പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വീതം ഉപയോഗപ്പെടുത്തി നവീകരിച്ച പുതുക്കുടിമുക്ക് കല്ലിടുമ്പിൽതാഴം റോഡിൻ്റെയും, കളത്തിങ്ങൽമുക്ക് കല്ലിടുമ്പിൽതാഴം റോഡിൻ്റെയും ഉദ്ഘാടനങ്ങളാണ് എം.എൽ.എ നിർവഹിച്ചത്.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി മാധവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ.പി റീന, മുൻ മെമ്പർ എം മനോഹരൻ, എം.എം പ്രസാദ് സംസാരിച്ചു.