സ്കൂളിലേക്ക് പിടിഎ കമ്മറ്റിയും നാട്ടുകാരും സമാഹരിച്ച ഫർണീച്ചറുകൾ ഇ സാജിദ് പ്രധാനാധ്യാപകന് കൈമാറുന്നു
പി ടി എ കമ്മറ്റിയും നാട്ടുകാരും ഒരുമിച്ചു;
കാരക്കുറ്റി ഗവ: എൽപി സ്കൂളിൽ ഫർണീച്ചറുകൾ ലഭ്യമായി
മുക്കം:
നാട്ടുകാരും പി ടി എ കമ്മറ്റിയും കൈ കോർത്തപ്പോൾ ഒരു സർക്കാർ വിദ്യാലയത്തിന് ലഭ്യമായത് നിരവധി വികസന പ്രവർത്തനങ്ങൾ. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ഗവ: എൽപി സ്കൂളിനാണ് എൽ കെ ജി, യുകെജി ക്ലാസുകളിലേക്കാകാവശ്യമായ ഫർണ്ണീച്ചറുകൾ ലഭ്യമായത്. ഒപ്പം ക്ലാസ് മുറികളുടെ നവീകരണവും നടന്നു. ഒന്നര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. 8 സെറ്റ് ബെഞ്ച്, ഡസ്ക്, 2 സെറ്റ് മേശ, കസേര എന്നിവക്കായി ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ചു. ക്ലാസ് റൂം നവീകരണത്തിന് 20000 രൂപയും ചിലവഴിച്ചു. ഇതോടൊപ്പം പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് വർണ്ണക്കുടകളും നൽകി. ക്ലാസ് റൂം നവീകരണോൽഘാടനം
ഗ്രാമ പഞ്ചായത്ത് പ്രസി: ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു . സ്കൂളിലേക്കുള്ള ഫർണിച്ചറുകൾ പി.ടി എ പ്രസിഡൻ്റ് ഇ. സാജിദ് പ്രധാന ദ്ധ്യാപകൻ പി ടി രാജു മാസ്റ്റർക്ക് കൈമാറി ,വിദ്ധ്യാർത്ഥികൾക്കുള്ള വർണകുടകൾ കഴുത്തുട്ടി പുറായി സ്കൂൾ പ്രധാന ദ്ധ്യാപകൻ ആസാദ് മാസ്റർ വിതരണം ചെയ്തു.യോഗത്തിന് ഇ സാജിദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, ഗ്രാമ പഞ്ചായത്തംഗം ഷിഹാബ് മാട്ടുമുറി, പ്രധാനാധ്യാപകൻ പിടി രാജു, അബ്ദുൽ അസീസ് ആരിഫ്, സി പി അസീസ്, എം എ അബ്ദുറഹിമാൻ, വി.സി അഹമ്മദ് , വി അബ്ദുറഹിമാൻ, അഷ്റഫ് മതിയംകല്ലിങ്ങൽ,കെ കെ സി റഷീദ്, അബ്ദുൽ ഖാദർ, പൂളക്കത്തൊടി അഹമ്മദ് എന്നിവർ സംസാരിച്ചു.