പെരുവയൽ പഞ്ചായത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുകൊണ്ട് ജൈവ വൈവിധ്യ ബോർഡിൻറെ സഹായ സഹകരണത്തോടുകൂടി പരിസ്ഥിതി പഠന ക്ലാസ് സംഘടിപ്പിച്ചു
കുറ്റിക്കാട്ടൂർ: ഗവ ഹയർസെക്കൻഡറി സ്‌കൂളും പെരിങ്ങൊളം സ്കൂളും പെരുവയൽ പഞ്ചായത്ത് ജൈവ വൈവിധ്യ ബോർഡും സംയുക്തമായി പരിസ്ഥിതി പഠന ക്ലാസ്സ് സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങ്
പഞ്ചായത്ത് പ്രസിഡണ്ട് സുഹറ ടീച്ചർ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വിജയരാഘവൻ ചേലിയ മുഖ്യ പ്രഭാഷണം നടത്തി. കൺവീനർ ശബരി മുണ്ടക്കൽ അധ്യക്ഷനായിരുന്നു.
പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ജൈവ വൈവിധ്യ ക്ലബുകൾ രൂപീകരിക്കുന്നതിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്. കല്ലാഴി പുഴയുടെ ഭാഗമായുള്ള മാമ്പുഴയുടെ ഉത്ഭവസ്ഥാനമായ മുണ്ടക്കൽ മുത്താച്ചി കുണ്ട് മുതൽ പഞ്ചായത്തിൻ്റെ അതിര് വരെയുള്ള ഭാഗങ്ങളിലെ നീർച്ചാലുകൾ വീണ്ടെടുക്കുവാനും, സ്വാഭാവികമായ ഒഴുക്ക് സുഗമമാക്കാനുമുള്ള സമഗ്ര പദ്ധതി ജൈവവൈവിധ്യ ബോർഡിന് കീഴിൽ തുടക്കംകുറിച്ചിരിക്കയാണ്.
ഇതിനു സഹായകമെന്നോണം ബിഎംസി കമ്മറ്റിയും വിവിധ വിദ്യാലയങ്ങളിൽ നിന്നായുള്ള വിദ്യാർത്ഥികളും, പരിസ്ഥിതി, സന്നദ്ധസം ഘടനകളും ചേർന്ന് ജൈവവൈവിധ്യ സംരക്ഷണ സൈന്യം രൂപികരിക്കും.
ബിഎംസി മെമ്പർ ഇർഷാദ് അഹ്‌മദ്, സ്കൂൾ ഹെഡ്മാസ്റ്റർ ഷിംജിത്ത് മാഷ്, ഷാലിമ ടീച്ചർ, സരിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.