Peruvayal News

Peruvayal News

മാവൂർ പഞ്ചായത്തിൽ ഇനി ആർ.എം.പി യുടെ ഊഴം: ടി. രജ്ഞിത്ത് പ്രസിഡണ്ടായി സ്ഥാനമേൽക്കും.

മാവൂർ പഞ്ചായത്തിൽ ഇനി ആർ.എം.പി യുടെ ഊഴം:
 ടി. രജ്ഞിത്ത്  പ്രസിഡണ്ടായി സ്ഥാനമേൽക്കും.


മാവൂർ: 
യുഡിഎഫ് ഭരിക്കുന്ന മാവൂർ പഞ്ചായത്തിൽ പ്രസിഡണ്ടായി ഇനി ആർ.എം.പിയുടെ ടി. രഞ്ജിത്ത്
തുടരും.
യു.ഡി.എഫ്  ഘടക കക്ഷികൾ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഊഴ പ്രകാരമുള്ള പുതിയ സ്ഥാനമാറ്റം.
 ധാരണപ്രകാരം ഈ മാസം 30 ന് മുൻ പ്രസിഡണ്ട് സ്ഥാനമൊഴിയുകയും യുഡിഎഫിലെ ഘടക കക്ഷികൾ തമ്മിലുള്ള സ്ഥാന മാറ്റങ്ങൾക്ക്  വേദി ഒരുങ്ങുകയും ചെയ്യും.

 ഇടതുപക്ഷത്തിൻ്റെ കുത്തകയായിരുന്ന മാവൂർ ഗ്രാമപഞ്ചായത്തിലെ 18 ആം വാർഡിൽ  നിന്നും അട്ടിമറി വിജയം നേടിയാണ് നിലവിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായി തുടരുന്ന രഞ്ജിത്ത്  വിജയിച്ചു കയറിയത് .

  ആർ എം പി  അംഗമായി വിജയിച്ച വ്യക്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് വരുന്നത് ഏറെ  പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്.

മുസ്ലിം ലീഗിൻ്റെയും കോൺഗ്രസിൻ്റെയും ചിട്ടയായ ഇലക്ഷൻ പ്രവർത്തനങ്ങളും  പൊതു രംഗത്തുള്ള രഞ്ജിത്തിൻ്റെ സ്വീകാര്യതയും ഒന്നിച്ചു ചേർന്നപ്പോൾ  തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത്‌.

ഇടതു കുതന്ത്രങ്ങളെ അതിജീവിച്ച് ജയിച്ചു കയറി വന്ന ആർ.എം.പി നേതാവായ രഞ്ജിത്തിൻ്റെ  പ്രസിഡണ്ട് പദവി
വലിയ പ്രധാന്യത്തോടെ ആണ്
രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

അഞ്ചു വർഷത്തെ ഭരണത്തിൽ
ആദ്യത്തെ ഒന്നര വർഷം മുസ്ലിംലീഗിനും, തുടർന്നുള്ള ഒരു വർഷം ആർ എം പി ക്കും , ശേഷം രണ്ടരവർഷം കോൺഗ്രസുമാണ് പ്രസിഡണ്ട് പദത്തിൽ ഭരണം നടത്തുക.

ഇതിൽ ആദ്യത്തെ ഒന്നര വർഷത്തെ കാലയളവിൽ ഉണ്ടായിരുന്ന മുസ്ലീം ലീഗിലെ ഉമ്മർ മാസ്റ്ററുടെ  കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രഞ്ജിത്ത് സ്ഥാനമേൽക്കുന്നത്.

10 അംഗ യു.ഡി.എഫ് ഭരണ സമിതിയാണ് മാവൂരിൽ ഭരണം നടത്തി കൊണ്ടിരിക്കുന്നത് . മുസ് ലിം ലീഗ് - 5, കോൺഗ്രസ് - 4, ആർ എം .പി - 1 എന്നിങ്ങനെയാണ് കക്ഷി നില.

ഇടതുപക്ഷത്തെ നിഷ്പ്രഭമാക്കി അധികാരത്തിലേറിയ ചെറുപ്പക്കാരനായ രഞ്ജിത്തിൻ്റെ ഭരണ തുടർച്ചക്കായി  ആവേശത്തോടെയാണ് യുഡിഎഫ് നേതൃത്വം കാത്തിരിക്കുന്നത്. ജനകീയനായ ഉമ്മർ മാസ്റ്ററുടെ തുടർച്ചക്കാരനായി കലാകായിക സാംസ്കാരിക സന്നദ്ധ  മേഖലകളിൽ പ്രതിഭ തെളിയിച്ച രഞ്ജിത്ത്  പ്രസിഡണ്ടായി വരുമ്പോൾ അത് യൂ ഡി എഫ് സംവിധാനത്തിന് കൂടുതൽ കരുത്തായി മാറും.

 ആർ.എം.പിയുടെ കാലാവധി കഴിയുമ്പോൾ കോൺഗ്രസ് അംഗമായിരിക്കും
പ്രസിഡണ്ട് അംഗമായി  ഉണ്ടാവുക.
Don't Miss
© all rights reserved and made with by pkv24live