കാരന്തൂർ എ.എം.എൽ.പി സ്കൂൾ പാചകപ്പുര എം.എൽ.എ ഉദ്ഘാടനം ചെയ്തു
കാരന്തൂർ എ.എം.എൽ.പി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.
എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
സ്കൂൾ മാനേജർ എം ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത്, മെമ്പർ ഷൈജ വളപ്പിൽ, എ.ഇ.ഒ കെ.ജെ പോൾ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് മുഹമ്മദ് എടക്കോത്ത്, പി അഷ്റഫ് ഹാജി, പ്രൊഫ. പി കോയ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് സിദ്ദിഖ് തെക്കയിൽ സ്വാഗതവും ഹെഡ്മാസ്റ്റർ കെ ബഷീർ നന്ദിയും പറഞ്ഞു.