എസ് കെ എസ് എസ് എഫ് ഫറോക്ക് മേഖല പ്രതിഷേധ റാലി സയ്യിദ് മുബഷിർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു
രാമനാട്ടുകര:
-എസ് കെ എസ് എസ് എഫ് ഫറോക്ക് മേഖല കമ്മറ്റി സംഘടിപ്പിച്ച യു പിയിലെ മുസ്ലിം വേട്ടക്കെതിരെയുള്ള പ്രതിഷേധ റാലി എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിർ തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ ഇബാദ് ചെയർമാൻ മുബശ്ശിർ അസ്‌ലമി കള്ളിക്കൂടം, രാമനാട്ടുകര മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ്, എസ് കെ ജെ എം രാമനാട്ടുകര റൈയ്ഞ്ച് സെക്രട്ടറി അബ്ദുസമദ് ബാഖവി, ജവാദ് ബാഖവി പെരുമുഖം, അനീസ് തോട്ടുങ്ങൽ, മുഹമ്മദ് ഇഹ്‌സാൻ പുളിഞ്ചോട്, ഹസ്റത്ത് മഠത്തിൽ പാഠം, അജ്മൽ പട്ടത്താനം , അബ്ദുശുക്കൂർ ഫൈസി പെരുമുഖം, സൽമാൻ ഫൈസി കള്ളിക്കൂടം, സഹദ് തലഞ്ഞിപ്പാടം എന്നിവർ സംസാരിച്ചു.