Peruvayal News

Peruvayal News

സ്വിമ്മിങ് പൂളിൽ മുങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിച്ച ജാബിറിനെ എസ്. ടി. യു അനുമോദിച്ചു

സ്വിമ്മിങ് പൂളിൽ മുങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിച്ച ജാബിറിനെ
എസ്. ടി. യു അനുമോദിച്ചു

സ്വിമ്മിങ് പൂളിൽ
നീന്തുന്നതിനിടെ മുങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിച്ച ജാബിർ പാതിരിക്കാടിന് എസ്. ടി. യു വിൻ്റെ ഉപഹാരം ഫറോക്ക് നഗരസഭാദ്ധ്യക്ഷൻ എൻ സി റസാഖ് നൽകി

ഫറോക്ക്: 
നീന്തൽ സർട്ടിഫിക്കറ്റിനായി ജില്ലാ സ്പോട്ർസ് കൗൺസിലിൻ്റെ നടക്കാവിലുള്ള  സ്വിമ്മിങ് പൂളിൽ
നീന്തുന്നതിനിടെ മുങ്ങിയ വിദ്യാർത്ഥിനിയെ രക്ഷിച്ച എസ്. ടി. യു പ്രവർത്തകൻ ജാബിർ പാതിരിക്കാടിനെ ഫറോക്ക് മോട്ടോർ തൊഴിലാളി വിഭാഗം എസ്.ടി.യു കമ്മിറ്റി അനുമോദിച്ചു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു ബേപ്പൂർ മണ്ഡലം ട്രഷറർ സി.വി അഹമ്മദ് കബീർ അധ്യക്ഷനായി.
എസ്. ടി.യു ബേപ്പൂർ മണ്ഡലം സെക്രട്ടറി സിദ്ദീഖ് വൈദ്യരങ്ങാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജാബിറിന്
ഫറോക്ക് നഗരസഭാധ്യക്ഷൻ എൻ.സി റസാഖ് ഉപഹാരം നൽകി, മണ്ഡലം വൈസ് പ്രസിഡൻ്റ്  കെ. സി ശ്രീധരൻ, എസ്. ടി .യു ഫറോക്ക് മുനിസിപ്പൽ സെക്രട്ടറി കെ മുഹമ്മദ് കോയ, എസ്. ടി .യു ഫറോക്ക് മോട്ടോർ സെക്രട്ടറി, പി.മുഹമ്മദ് റമീസ്,  സെഹീർ, കൗൺസിലർ കെ. വി അഷറഫ്, ഫറോക്ക് മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി കെ .പി യാസിർ, റഫീഖ് പേട്ട, ഹസ്സൻകുട്ടി, നൗഷാദ്, അസീസ്, അഷ്റഫ്, സിദ്ദീഖ്  സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live