തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം
മാവൂർ:
ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം ഉൽപ്പാദിപ്പിച്ച കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ രാജീവ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് ജയശ്രീ ദിവ്യ പ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എം. അപ്പു കുഞ്ഞൻ, ടി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മൈമൂന കടുക്കാഞ്ചേരി, രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ.സി. വാസന്തി വിജയൻ, എം.പി. അബ്ദുൽ കരീം, ഗീതാമണി, ടി.ടി. ഖാദർ, അസിസ്റ്റൻറ് സെക്രട്ടറി ഗോകുൽദാസ്, മാവൂർ കൃഷി ഓഫിസർ ദർശന ദിലീപ്, വളപ്പിൽ റസാക്ക്, പി. അബ്ദുള്ള, എം. ധർമജൻ, വി.ഇ.ഒ ഷേളിത, അസിസ്റ്റൻറ് എൻജിനീയർ അസ്കർ എന്നിവർ സംസാരിച്ചു.