ഗ്രീൻഫീൽഡ് സർവ്വേ നടത്തിയ സ്ഥലം യു.ഡി.എഫ് മെമ്പർമാർ സന്ദർശിച്ചു.
പെരുമണ്ണ:
കേന്ദ്രസർക്കാർ ഭാരത് മാലപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് വേണ്ടി പെരുമണ്ണ പഞ്ചായത്തിൽ സർവ്വേ നടത്തി അതിരിട്ട സ്ഥലങ്ങൾ യു.ഡി.എഫ് ജനപ്രതിനിധികൾ സന്ദർശിച്ചു.സർവ്വേ പ്രകാരം നഷ്ടപ്പെടുന്ന അമ്പിലോളി പള്ളി, മലങ്കാളി ക്ഷേത്രം, കുപ്പേരി ക്ഷേത്രം, ജനവാസ മേഖലകൾ എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. കിടപ്പാടം നഷ്ടപ്പെടുന്ന കുടുംബങ്ങൾക്കും ഉപജീവനം വഴിമുട്ടുന്ന വ്യാപാരികൾക്കും പുനരധിവാസപാക്കേജ് നടപ്പിലാക്കണമെന്നും ആരാധനാലയങ്ങൾ സംരക്ഷിച്ച് പദ്ധതി നടപ്പിലാക്കണമെന്നും പ്രതിനിധി സംഘം സർക്കാറിനോട് ആവശ്യപ്പെട്ടു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.പി.കബീർ, കെ.പി.രാജൻ, എം.സെമീറ, കെ.സെക്കീന, തട്ടാരിൽ രമ്യ, ഇ.നാസില എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.