ചരിത്രവിജയത്തിന്റെ നൂറുമേനി മാധുര്യം നുകര്‍ന്ന് വീണ്ടും
വാഴക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
വാഴക്കാട്:
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചപ്പോള്‍, വാഴക്കാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നൂറു ശതമാനം വിജയം . വാഴക്കാട് സ്‌കൂളിന്റ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍ നൂറുശതമാനം വിജയം കൊയ്യുന്നത്. പരീക്ഷയില്‍ 532 പേര്‍ പരീക്ഷ എഴുതിയവരില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും യോഗ്യതനേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 56 പേരാണ്. ഒരു വിഷയത്തില്‍ മാത്രം എ പ്ലസ് നഷ്ടമായത് എണ്‍പതോളം വിദ്യാര്‍ത്ഥികളുണ്ട്. അധ്യാപകരുടേയും രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ പരിശ്രമത്തിലൂടെയാണ് വാഴക്കാട് സ്‌കൂളിന് ഈ നേട്ടം കൈവരിക്കാനായത്.
സ്‌കൂളിന്റെ പ്രതിച്ഛായക്ക് ഭംഗംവരുത്തുന്ന തരത്തില്‍ ചില കോണുകളിലുണ്ടായ ദുഷ്പ്രചാരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഈ മിന്നും വിജയമെന്ന് പി.ടി.എ. ഭാരവാഹികള്‍ പറഞ്ഞു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും വാഴക്കാട് സ്‌കൂള്‍ മികച്ച നേട്ടമാണ് കൊയ്യുന്നത്. ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും നിസ്സീമമായ സഹകരണവും പിന്തുണ കൂടിയാണ് ഈ വിജയത്തിന് നിദാനമെന്ന്്് അധ്യാപകരും പറയുന്നു. അധ്യാപകരുടെ നിസ്വാര്‍ത്ഥമായ പ്രര്‍ത്തനത്തിന്റ ഫലമാണിതെന്നാണ് രക്ഷിതാക്കളുടെ പക്ഷം.