ജി.എച്ച്.എസ്.എസ് വാഴക്കാടിന് ജില്ലാ പഞ്ചായത്തിൻ്റെ ആദരവ്
ജി.എച്ച്.എസ്.എസ് വാഴക്കാടിന് ജില്ലാ പഞ്ചായത്തിൻ്റെ ആദരവ്
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പം മലപ്പുറം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവുമധികം A+ നേടിയ വിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനവും നേടിയ ജി.എച്ച്.എസ്.എസ് വാഴക്കാടിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. അതോടൊപ്പം എല്ലാ വിഷയങ്ങളിലും A+ ലഭിച്ച സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ജില്ലാ പഞ്ചായത്തിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖയാണ് ജില്ലാ പഞ്ചായത്തിനായി പുരസ്കാരം നൽകിയത്. പി.ടി.എ പ്രസിഡണ്ട് മോട്ടമ്മൽ മുജീബ്, വൈസ് പ്രസിഡണ്ട് ടി.പി.എ അഷ്റഫ്, എസ്.എം സി ചെയർമാർ കെ.വി നിസാർ, എസ്.ആർ.ജി കൺവീനർ സി.പി മുനീർ, വിജയഭേരി കൺവീനർ വിനേഷ്.കെ, എ പ്ലസ് കൺവീനർ അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഷബീർ എന്നിവരാണ് സ്കൂളിനായി പുരസ്കാരം ഏറ്റുവാങ്ങിയത്.