വഴിതെറ്റിപ്പോകുന്ന യുവതലമുറ
ഈ കാലഘട്ടത്തിൽ വഴിതെറ്റി പോവാതെ ജീവിക്കാൻ കഴിയുക എന്നത് വലിയ ഒരു സംഭവം തന്നെയാണ്.
പല പല വിദ്യാർത്ഥികളും വഴിതെറ്റി പോകുന്നത് നാം കാണാറില്ലേ.??
ഒരുപാട് പത്ര മാധ്യമ ദൃശ്യ ഓൺലൈൻ ചാനലിലൂടെ നാം ദൈനംദിനമായി വായിച്ചു കേൾക്കാൻ കഴിയുന്നത് വിദ്യാർഥികൾ വഴിതെറ്റിപ്പോകുന്ന വാർത്തയല്ലേ....
എന്തുകൊണ്ടാണ് വിദ്യാർത്ഥികൾ വഴി തെറ്റി പോകുന്നത്..?
വിദ്യാർത്ഥികൾ അവരുടെ കൂട്ടുകെട്ട് ശരിയല്ലാത്തതു കൊണ്ടാണോ,
അതല്ലെങ്കിൽ മാതാപിതാക്കളുടെ ശ്രദ്ധക്കുറവു കൊണ്ടോ അതുമല്ലെങ്കിൽ ഗുരുനാഥൻമാരുടെ കഴിവുകേട് കൊണ്ടോ...?
ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു...
സ്വന്തം വീടുകളിൽ നിന്നും സ്നേഹം കിട്ടാത്തതുകൊണ്ട് ഒരുപാട് വിദ്യാർഥികൾ വഴിതെറ്റി പോകുന്നതായി നാം കാണാറില്ലേ....
സ്വന്തം മതസ്ഥരെ അല്ലാതെ തന്നെ മറ്റു മതത്തിൽ പെട്ടവരെ സ്നേഹിക്കുകയും അവരെ കൂടെ ചാടി പോകുന്നതും സർവ്വസാധാരണമായി കാണുന്ന ഈ ഒരു കാലഘട്ടത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന വിദ്യാർഥികൾ വേറെയും....
എന്നാണ് നമ്മുടെ സമൂഹം നന്നാവുന്നത്...
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന് പറഞ്ഞതുപോലെ
കൂടെ നടക്കുന്നവരുടെ കുഴപ്പമാണോ അതോ മറ്റെന്തെങ്കിലും ആണോ..?
മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന വിദ്യാർത്ഥികൾ വീട്ടിലെ സാഹചര്യം നോക്കാറില്ല...
ഏതൊരു രക്ഷിതാവും തൻറെ കുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി രാപകൽ കഷ്ടപെടുന്നതും
മറ്റുള്ളവരെ അടിമപ്പണി ചെയ്തുകൊണ്ട് കുടുംബത്തെ ബദ്രത യോടു കൂടി യാതൊരു പോറലുമേൽക്കാതെ തൻറെ മകളെ സുരക്ഷിതമായി യഥാസ്ഥാനത്ത് എത്തിക്കുവാൻ ഓരോ രക്ഷിതാവും പാടുപെടുന്നത് നാം കാണാറില്ലേ...
വിദ്യാർത്ഥികൾ എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ ചിന്തിക്കുന്നില്ല....
ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെട്ടവരാണോ ഈ തലമുറ...
എവിടെയെത്തും എന്നറിയാതെ ദിവസങ്ങൾ മാസങ്ങൾ വർഷങ്ങൾ ആയി മുന്നോട്ടു പോകുന്നു....
രക്ഷിതാക്കളുടെയും ഗുരുനാഥൻ മാരുടെയും അനുസരണയുള്ള ഒരു വിദ്യാർത്ഥിയായി മാറാൻ സാധിക്കുന്നുവെങ്കിൽ അവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിജയി