മാനവികതയ്ക്കു വേണ്ടിയുള്ള യോഗ (Yoga for humanity) എന്ന സന്ദേശമുൾക്കൊണ്ട് ജി.എച്ച്.എസ്.എസ് വാഴക്കാട് എൻ.സി.സി യൂണിറ്റ് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
(Yoga for humanity)
അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് വാഴക്കാട് ഗവ: ഹൈ സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ നിത്യജീവിതത്തിൽ യോഗ ശീലമാക്കുവാനും, പ്രചരിപ്പിക്കുവാനുമുള്ള പ്രതിജ്ഞയെടുക്കുകയും യോഗപ്രദർശനമൊരുക്കുകയും ചെയ്തു. യോഗ മാസ്റ്റർ ശിഹാബ് കേഡറ്റുകൾക്ക് പരിശീലനം നൽകി.
ഡൽഹിയിലെ യോഗാചാര്യ വിരോനിക്ക ശർമ്മയുടെ വെമ്പി നാറിലും കുട്ടികൾക്ക് പങ്കെടുക്കുവാനുള്ള അവസരമുണ്ടായി.
പ്രധാന അധ്യാപകൻ പി.മുരളിധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസർ എം.ഐ.ഷബീർ ,കേഡറ്റുകളായ ജ്യോതി ലക്ഷമി, ആർദ്ര കൃഷ്ണൻ .പി, മീര.പി എന്നിവർ നേതൃത്വം നല്കി.