Peruvayal News

Peruvayal News

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ പുസ്തക പ്രദർശനവും, ബഷീർ കഥാപാത്ര അനുകരണവും, ബഷീർ പ്രശ്നോത്തരിയും സംഘടിപ്പിച്ചു..

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ പുസ്തക പ്രദർശനവും, ബഷീർ കഥാപാത്ര അനുകരണവും, ബഷീർ പ്രശ്നോത്തരിയും സംഘടിപ്പിച്ചു

ഹിമായത്തുൽ ഇസ്ലാം എച്ച് എസ് എസ് ലൈബ്രറി വിംഗിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭി മുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ സ്കൂളിൽ പുസ്തക പ്രദർശനം, ബഷീർ കഥാപാത്ര അനുകരണം, ബഷീർ പ്രശ്നോത്തരി സംഘടിപ്പിച്ചു. പുസ്തക പ്രദർശനം  ഹെഡ് മാസ്റ്റർ വി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ബഷീർ അനുസ്മരണ പ്രഭാഷണം പ്രശസ്ത യുവകവി അഷ്റഫ് കലോട് നടത്തി. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ എം നുറുദ്ധീൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു.  ഡപ്യൂട്ടി എച്ച് എം എ.കെ.അഷ്റഫ്, ടി.കെ. ഫൈസൽ പ്രസംഗിച്ചു. കെ മുഹമ്മദ് റോഷൻ സ്വാഗതവും കെ.പി.സാജിദ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live