Peruvayal News

Peruvayal News

ചക്കാലക്കൽ എച്ച് എസ് എസി ലെ ഉന്നത വിജയികളെ അനുമോദിച്ചു....

ജില്ലയിൽ കൂടുതൽ എ പ്ലസ് നേടിയ ചക്കാലക്കൽ എച്ച് എസ് എസി ലെ  ഉന്നത വിജയികളെ അനുമോദിച്ചു.

മടവൂർ: 
ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും എസ്‌ എസ്‌ എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെ പി ടി എ  അനുമോദിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി ജഅഫർ അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് യു കെ അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നടത്തി.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് ,വാർഡ് മെമ്പർമാരായ സോഷ്മ സുർജിത്ത്,പി കെ ഇ ചന്ദ്രൻ,മാനേജർ പി കെ സുലൈമാൻ മാസ്റ്റർ,വൈസ് പ്രിൻസിപ്പാൾ എം സിറാജുദീൻ,എസ് എസ് ജി ചെയർമാൻ പി അബ്ദുറസാഖ്, എം പി ടി എ പ്രസിഡന്റ് ഷബ്‌ന നൗഫൽ,പി ടി എ വൈസ് പ്രസിഡണ്ട് സലിം മുട്ടാഞ്ചേരി,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ്  പി ഉഷ,മുനീർ പുതുക്കുടി ,എം പി യൂസുഫലി,നൗഷിദ,രമണി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live