വാഴക്കാട് :
ബലിപെരുന്നാളിനോടാനുബന്ധിച്ച് എളമരം ബി ടി എം ഒ യു പി സ്കൂളിലെ വിദ്യാർഥികൾക്കായി മൈലാഞ്ചി മൊഞ്ച് സംഘടിപ്പിച്ചു.
രണ്ട് കുട്ടികളടങ്ങുന്ന ഓരോ ടീം വീതമാണ് മെഹന്തി ഫെസ്റ്റിൽ മത്സരിച്ചത്. സിതാര, നൗറ ടീം ഒന്നാം സ്ഥാനവും ആയിഷ റന, ഫാത്തിമ സമീഹ രണ്ടാം സ്ഥാനവും നജ, മെഹ്റിൻ, റുഷ്ദ, ഹനീന എന്നീ രണ്ട് ടീമുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരങ്ങൾക്ക് ഹഫ്സ ടീച്ചർ,ജയശ്രീ ടീച്ചർ സുധ ടീച്ചർ, സാജിത ടീച്ചർ, രാകേന്ദു കെ വർമ്മ, റീഷ്മ ദാസ് ഹസീന ടീച്ചർ, ജന്നത്തുൽ ഫിർദൗസ് ബാനു നേതൃത്വം നൽകി.