കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ വിജയാദരം പരിപാടിയുടെ ഭാഗമായി എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ നൽകി.
രണ്ടു സെക്ഷനുകൾ ആയിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
രാവിലെ 10 മണി മുതൽ 12 മണി വരെ ഹയർ സെക്കൻഡറി വിഭാഗവും എന്നാൽ ഉച്ചയ്ക്ക് 2 30 മുതൽ 4 മണി വരെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.
ഹയർസെക്കൻഡറി പ്ലസ് ടു തലത്തിൽ ഉന്നത വിജയം കൈവരിച്ചവർക്ക്
കെൻസ ടി.എം ടി സ്റ്റിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഹദ് മൊയ്തീൻ കോയ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
മെഡിക്കൽ എഞ്ചീനിയറിംഗ് പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം സമർപ്പണം പൂർവ്വ വിദ്യാർത്ഥി ഡോ സമ്റൂദയും നിർവ്വഹിച്ചു.
എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ
കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് എസ് പി സലിം അധ്യക്ഷത വഹിച്ചു. വിജയാദരം പരിപാടിയിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സി വി അനീസ് അഹമ്മദിനെയും ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടിപി മുഹമ്മദ് ബഷീർ,
ഹെഡ്മാസ്റ്റർ വി.കെ ഫൈസൽ,
പി കെ വി അസീസ്, എ കെ അഷ്റഫ്, എ എം നൂറുദ്ദീൻ, മുഹമ്മദ്
കെ.പി സാജിദ് പിടിഎ വൈസ് പ്രസിഡന്റ് പി.എൻ വലീദ്
പികെ അബദുൽ സലാം, NSS പ്രോഗ്രാം ഓഫീസർ എസ് സർഷാർ അലി,
അബ്ദുൽ ഖാദർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു