Peruvayal News

Peruvayal News

നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ CITU കുന്ദമംഗലം ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമായ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തടയണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ CITU കുന്ദമംഗലം ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിർമ്മാണ തൊഴിലാളിയൂണിയൻ CITU കുന്ദമംഗലം ഏരിയാ സമ്മേളനം 2022 ജൂലൈ 3 ന് പയ്യടിമീത്തൽ (സഖാവ്. KV ജോസ് നഗർ )ൽ നടന്നു. പ്രസിഡന്റ് KM. സുരേഷ് പതാക ഉയർത്തി. സ്വാഗത സംഘം ചെയർമാൻ സഖാവ് A. പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. CITU സംസ്ഥാന കമ്മറ്റിയംഗം സഖാവ്.സി.സി. രതീഷ് ഉത്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സഖാവ്.പി സി. സുരേഷ് സംസാരിച്ചു. പ്രസിഡണ്ട് KM സുരേഷ് അധ്യക്ഷത വഹിച്ചു. സിക്രട്ടറി MA. ഗോപാലകൃഷണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ P.സന്തോഷ്കുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിമാരായ സഖാക്കൾ - രവി പറശ്ശേരി, വി.പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. CITU നേതാക്കളായ വിനോദ് കുമാർ കിഴക്കെ തൊടി, പി.റഷീദ്, VP. സുരേന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തു.
പുതിയ ഭാരവാഹികളായി സഖാവ് KM. സുരേഷ് പ്രസിഡണ്ട് , സെക്രട്ടറി - MA ഗോപാലകൃഷ്ണൻ , ട്രഷറർ . സന്തോഷ് കുമാർ . പി.എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി MN .ഗോപാലകൃഷ്ണൻ - P അനിൽകുമാർ - NP. ഗിരീഷ്
ജോയന്റ് സെക്രട്ടറിമാരായി - സി. സുരേഷ്, കെ. അശോകൻ, K.K. ഷാജു എന്നിവരെ തിരഞ്ഞെടുത്തു.
സി. സുരേഷ് നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live