Peruvayal News

Peruvayal News

സിപിഐഎം പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി....

സിപിഐഎം പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

        പഞ്ചായത്ത് ഓഫീസ് മാർച്ച്


പുവ്വാട്ട്പറമ്പ്:
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്ന പെരുവയൽ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി നടപടിക്കെതിരെ സിപിഐഎം പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കേരളസർക്കാർ പദ്ധതികളോട് മുഖം തിരിഞ്ഞു നിൽക്കുന്ന പഞ്ചായത്ത് ഭരണസമിതി നിലപാട് അവസാനിപ്പിക്കുക,തെരുവുവിളക്കുകൾ കത്തിക്കുക, ഇഴഞ്ഞുനീങ്ങുന്ന ജലജീവൻ പദ്ധതി അടിയന്തരമായി പൂർത്തീകരിക്കുക,നാളികേര സംഭരണം പെരുവയൽ പഞ്ചായത്തിൽ ഉടൻ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉണയിച്ചായിരുന്നു മാർച്ചും ധർണ്ണയും.സിപിഐഎം ഏരിയാ സെക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു.പി അനിത അദ്ധ്യക്ഷയായി.ഏരിയാ കമ്മിറ്റി അംഗങ്ങളായ എം വേണു, കെഎം ഗണേശൻ, എസി അജയ്, ലോക്കൽ സെക്രട്ടറിമാരായ എംടി മാമുക്കോയ,ഷാജു പുനത്തിൽ,എംഎം പ്രസാദ് എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live