മാവൂർ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ജനവഞ്ചനക്കും കെടുകാര്യസ്ഥതക്കും ഭരണ സ്തംഭനത്തിനുമെതിരെ മാവൂർ പഞ്ചായത്തിലേക്ക് DYFI മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു.DYFI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സഃ പി.പി ഷിനിൽ മാർച്ച് ഉൽഘാടനം ചെയ്തു. കണ്ണിപറമ്പ മേഖല സെക്രട്ടറി അനൂപ് കെ.പി സ്വാഗതം പറഞ്ഞു. ചെറൂപ്പ മേഖല സെക്രട്ടറി ഫെബിത്ത് ടി അധ്യക്ഷത വഹിച്ചു. മാവൂർ മേഖല സെക്രട്ടറി അർജുൻ പ്രകാശ് നന്ദി പറഞ്ഞു. സിപിഐഎം കുന്ദമംഗലം ഏരിയ കമ്മിറ്റി അംഗം ഇ എൻ പ്രേമനാഥൻ, കണ്ണിപറമ്പ ലോക്കൽ സെക്രട്ടറി പുതുക്കുടി സുരേഷ്, DYFI ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ നവനീത്, മഹേഷ് എന്നിവർ സംസാരിച്ചു.