Peruvayal News

Peruvayal News

വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികൾക്കുള്ള അനുമോദനവും നടത്തി....

മടവൂർ:
 ജ്വലനം മടവൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
വിദ്യാഭ്യാസ സെമിനാറും അനുമോദന ചടങ്ങും നടത്തി.
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു. 
ജ്വലനം ചെയർമാൻ പി കെ അബ്ദുൽ സലാം അധ്യക്ഷം വഹിച്ചു.
ചടങ്ങിൽ കുന്ദമംഗലം സബ് ഇൻസ്പെക്ടർ അഷ്റഫ്  മുഖ്യാഥിതി ആയി പങ്കെടുത്തു .
ചടങ്ങിൽ  ജില്ലയിൽ ഉന്നത വിജയം നേടിയ ചക്കാലക്കൽ HSS നും . പ്രതിസന്ധികളെ തരണം ചെയ്ത് ഉന്നത വിജയം നേടിയ ഫിനു ഷെറിനുമുള്ള ഉപഹാരം കുന്ദമംഗലം സബ് ഇൻസ്പെക്ടർ അഷ്റഫ് സമർപ്പിച്ചു.
വിദ്യാഭ്യാസ സെമിനാറിന് പി കെ അൻവർ , ലത്തീഫ് മുട്ടാഞ്ചേരി എന്നിവർ നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ധീഖലി അനുമോദന സന്ദേശം നൽകി പി കെ ഇ ചന്ദ്രൻ , ടി അലിയ്യി മാസ്റ്റർ  ചോലക്കര മുഹമ്മദ് മാസ്റ്റർ പഞ്ചായത്ത് സെക്രട്ടറി ആബിദ മടവൂർഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺന്മാരായ ബുഷ്റ പുളോട്ടുമ്മൽ , ഷൈനി തായാട്ട് , ഫെബിന അബ്ദുൽഅസീസ്, മെമ്പർമാരായ സന്തോഷ് മാസ്റ്റർ , വാസുദേവൻ സോഷ്മസുർജിത്ത് മുഹമ്മദ് പുറ്റാൾ,നിഖിത ജുറൈജ് പുല്ലാളൂർ, ഷക്കീല ബഷീർ, 
സലാം മാസ്റ്റർ പുല്ലാളൂർ എ പി യൂസഫ് അലി, ഡോ.റോജിഷ വി സി ഷൈജ ടീച്ചർ പി കെ സലാം, കെ എം അബൂബക്കർ കെ ടി അസീസ് , ഫാറൂഖ് മാസ്റ്റർഎന്നിവർ സംസാരിച്ചു.
ജ്വലനം ജനറൽ കൺവീനർ അസീസ് മാസ്റ്റർ സ്വാഗതവും കെ കെ സക്കീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live