പെരുവയൽ:
മതങ്ങൾ പരസപരം ഐക്യപ്പെട്ട് ബഹുസ്വരതയിൽ സഞ്ചരിക്കുമ്പോൾ മാത്രമാണ് മാനുഷിക സ്നേഹം നിലനിർത്തുവാനും പുരോഗതി കൈവരിക്കുവാനും സാധിക്കുകയുള്ളൂ എന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
അതുരാലയങ്ങളിൽ വസിക്കുന്ന രോഗികൾ എല്ലാവരും രോഗികൾ എന്ന പേരിലാണറിയപ്പെടുന്നത്.
വ്യത്യസ്ഥ മതസ്തരുടെ കണ്ണുനീരിനും രക്തത്തിനും ഒരേ നിറമാണ്.
സമൂഹത്തിൽ സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം പി. അഭിപ്രായപ്പെട്ടു.
കുറ്റിക്കാട്ടൂർ ടൗൺ മുസ്ലിം ലീഗ് റിലീഫ് കമ്മറ്റി ഗോൾഡൻ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം കുറ്റിക്കാട്ടുരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫീഖ് സഖരിയ്യ ഫൈസി, ഫാദർ ഡോ.മാത്യൂ മണിയമ്പ്ര സിഎംഐ, വിവേക് ശാന്തി മഠം ആശ്രമം എന്നിവർ പ്രഭാഷണം നടത്തി.
എ.ടി ബഷീർ ഹാജി അദ്ധ്യക്ഷത വഹിച്ചു.
കെ.മൂസ മൗലവി,
കെ.പി.കോയ, അനീഷ് പാലാട്ട്, കെ.എം കോയ,മുജീബ് റഹ്മാൻ ഇടക്കണ്ടി, ടി.പി.സുബൈർ മാസ്റ്റർ, ബിനു എഡ്വേഡ് , അനീഷ് കൊളക്കാടത്ത്, എൻ വി കോയ, ബിജു ശിവദാസ്, എം.പി സലീം, എൻ.കെ യൂസ്ഫ് ഹാജി,എം സി സൈനുദ്ദീൻ, സുധാകരൻ കൊളക്കാടത്ത്,കെ.പി അബ്ബാസ്, ഹംസ എരഞ്ഞോളി, മോഹൻദാസ് എടവലക്കണ്ടി, എ.എം എസ് അലവി, മാമു ചാലിയറക്കൽ, എ.എം അബ്ദുള്ളക്കോയ, എ.എം സൈതലവി, പി ലത്തീഫ് ,കെ.പി. സെയ്ഫുദ്ദീൻ, മഹ്ഷൂംമാക്കിനിയാട്ട്, ഇർഷാദ് അഹമ്മദ്, എൻ.പി മൊയ്തീൻ, ജി.കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.