എജു സപ്പോർട്ട് വിദ്യാർത്ഥികൾക്ക് വേണ്ടി യങ്ങ് ലീഡേഴ്സ് പ്രോഗ്രാം പ്രോജക്ടിന് കോഴിക്കോട് ഹിമായത്തിൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു.
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠനത്തിൽ മുൻനിരയിൽ നിൽക്കുന്ന വിദ്യാർത്ഥികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒരു വർഷത്തേക്കാണ് ഈ പ്രോജക്ട്.
ടീം ഇൻകുബേഷന്‍ സാരഥിയായ സയ്യിദ് സഹീറാണ് പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത്.
നൂറ് വിദ്യാർത്ഥികൾക്ക് ഈ പ്രൊജക്റ്റിന് അവസരം ലഭിച്ചിട്ടുണ്ട്.
ഐഎഎസ്, ഐപിഎസ്, തലത്തിലുള്ള സ്പെഷൽ കോച്ചിങ്ങുകൾ നൽകിക്കൊണ്ട് 2014- 15 അക്കാദമിക വർഷത്തിൽ ആരംഭിച്ച ഒരു പദ്ധതിയായിരുന്നു എജു സപ്പോർട്ട്.
പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.
അഷ്ഫാക്ക് ജാഫർ, ഷബാന, സഫിന, അനശ്വര, ശ്രയ,
വി പി റഹിയാനത്ത്, കെ പി സഫിയ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു