മാവൂർ:
വർഷങ്ങളായി അടഞ്ഞു കിടക്കുന്ന മാവൂർ റയോൺസിൻ്റെ കീഴിലുള്ള ഭൂമി സർക്കാർ ഏറ്റെടുത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്ന നല്ല സംരഭങ്ങൾ കൊണ്ട് വരണമെന്നും, നിലവിൽ കമ്പനിയുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള നടപടികൾ സർക്കാർ കൈകൊള്ളണമെന്നും കെ.എം.ജി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്ലബ്ബിൻ്റെ 2022-23 വർഷത്തെ പുതിയ കമ്മറ്റി നിലവിൽ വന്നു.പ്രസിഡണ്ടായി പി.എം നൗഷാദിനേയും, സെക്രട്ടറിയായി ജിനു ടി യേയും, ഖജാഞ്ചിയായി കെ.ടി.ഷിഹാബുദ്ദീനേയും വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് തെരെഞ്ഞെടുത്തു.28 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.മറ്റു ഭാരഭാഹികൾ മുഹമ്മദ് മിർഷാം, എ.പി.അബ്ദുൽ ലത്തീഫ് (വൈസ് പ്രസിഡണ്ടുമാർ) സൽമാൻ കെ.വി, ഷംസുദ്ദീൻ പി.പി (ജോയിൻ്റ് സെക്രട്ടറിമാർ)
മുനീർ. പി. എം , ജമാൽ,ഫൈസൽ ഒ. എം ,റഫീഖ് അമ്പു എന്നിവർ സംസാരിച്ചു. സൽമാൻ.കെ .വി സ്വാഗതവും ജൈസൽ പി.എം നന്ദിയും പറഞ്ഞു.