സ്കൂൾ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ 9, 10, ക്ലാസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു.
ഭൂമിക കോഡിനേറ്റർ സൗമ്യ, ആർ കെ എസ് കെ കോഡിനേറ്റർ ഗായത്രി എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി ലിംഗാധിഷ്ഠിത അതിക്രമങ്ങളെക്കുറിച്ചും, കൗമാരക്കാർ അനുഭവപ്പെടുന്ന മാനസിക സംഘർഷത്തെ കുറിച്ചും ക്ലാസ് എടുത്തു സംസാരിച്ചു.
നഗരം സ്റ്റേഷൻ ജനമൈത്രി പോലീസ് ഓഫീസർ സുനിതയുടെ നേതൃത്വത്തിൽ
എലത്തൂർ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ സന്തോഷ് കുമാർ
ആൺകുട്ടികൾക്കും കൗൺസിലിംഗ്
ക്ലാസുകൾ എടുത്തു സംസാരിച്ചു.
പലതരത്തിലും ആൺകുട്ടികളും പെൺകുട്ടികളും വശീകരണതയിലൂടെ ലഹരിക്കും മറ്റും അടിമപ്പെട്ടു കൊണ്ടിരിക്കുകയാണ്.
മാത്രമല്ല
നിയന്ത്രണങ്ങൾ ഇല്ലാതെ സോഷ്യൽ മീഡിയകളും അതിവേഗം കുദിച്ചു പായുകയാണ്.
ആൺകുട്ടികളും പെൺകുട്ടികളും ഒളിഞ്ഞുകിടക്കുന്ന ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ കൗൺസിലിംഗ് ക്ലാസുകളിലൂടെ സാധിക്കും.
സ്കൂൾ ഹെൽത്ത് ക്ലബ് കോർഡിനേറ്റർ ടി കെ ഫൈസൽ സ്വാഗതവും
പ്രധാന അധ്യാപകൻ വികെ ഫൈസൽ അധ്യക്ഷതയും നിർവ്വഹിച്ചു.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ്, ജദീർ,
നഫ്സിക്, വി പി റഹ്മാനത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു