പെരുവയൽ:
കോൺഗ്രസ് നേതാവായിരുന്ന പെരിഞ്ചേരി എടത്തിൽ വാസുണ്ണി നായർ അനുസ്മരണ സമ്മേളനം നടന്നു
പെരുവയൽ പള്ളിത്താഴം മേഖല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു
മേഖല പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു
മണ്ഡലം പ്രസിഡന്റ് എൻ അബൂബക്കർ, ഡിസിസി മെമ്പർ സി എം സദാശിവൻ, ബ്ലോക്ക് സെക്രട്ടറി രവികുമാർ പനോളി, സുബിതാ തോട്ടാഞ്ചേരി എന്നിവർ പ്രസംഗിച്ചു.
വി എം അഹമ്മദ് സ്വാഗതവും ഒ എം റഷീദ് നന്ദിയും പറഞ്ഞു.