Peruvayal News

Peruvayal News

സഹപാഠിക്ക് വീടൊരുക്കി ഹിമായത്ത് സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ

കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ
 സഹപാഠിക്കൊരു സ്നേഹ വീട് പദ്ധതി പ്രകാരം നിർമ്മിച്ച എഴാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം  തുറമുഖ വകുപ്പ് മന്ത്രി  അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ അധ്യക്ഷത വഹിച്ചു...
എൻഎസ്എസ് കോഴിക്കോട് ജില്ല സൗത്ത് കോർഡിനേറ്റർ എം.കെ ഫൈസൽ എൻ എസ് എസ് സന്ദേശം നൽകി.
പ്രോഗ്രാം ഓഫീസർ എസ് സർഷാർ അലി റിപ്പേർട്ട് അവതരപ്പിച്ചു.
സ്കൂൾ മാനേജർ കെ ഹസ്സൻകോയ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വളണ്ടിയർ മാർക്കുള്ള ഉപഹാര വിതരണം ചെയ്തു.
പിടിഎ പ്രസിഡണ്ട് എസ് പി സലിം,  ഹെഡ്മാസ്റ്റർ വി കെ ഫൈസൽ, സ്റ്റാഫ് കൗൺസിൽ  സികട്ടറി പി കെ അബ്ദുൽ സലാം, നുറുദ്ദീൻ മുഹമ്മദ്, 
മദർ പിടിഎ  വൈസ് പ്രസിഡൻ്റ് സജ്ന, ഹാഷിം കടാക്കലകം, യു അബ്ദുറഹിമാൻ,
ഷൈഖ വാണിശ്ശേരി,
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
 പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ സ്വാഗതവും
 വളണ്ടിയർ ലീഡർ ഫാരിസ് റഹ്മാൻ നന്ദിയും രേഖപ്പെടുത്തി
Don't Miss
© all rights reserved and made with by pkv24live