അറബിക് യൂനിവേഴ്സ്റ്റി യാഥാർത്യമാക്കണം സി.കെ ഖാസിം
കെ.എ.ടി.എഫ് സംസ്ഥാന കമ്മറ്റിയുടെ കീഴിൽ സബ് ജില്ലാ തലത്തിൽ നടന്ന അറബിക് അലിഫ് ടാലന്റ് ടെസ്റ്റ് മുക്കം സബ് ജില്ലയിൽ മുക്കം എം എ എം ടി.ടി ഐ യിൽ നടന്നു സി.കെ ഖാസിം ഉൽഘാടനം ചെയ്തു കേരളത്തിലെ സമ്പദ്ഘടനയിലെ വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്നു അറബിക്ക് ഭാഷക്ക് കേരളത്തിൽ ഒരു അറബിക് യൂനിവേഴ്സിററി സ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ധേഹം അപിപ്രായപ്പെട്ടു അബ്ദുൽ റഷീദ് അൽഖാസിമി അധ്യക്ഷത വഹിച്ചു, പി.കെ ഹഖീം മാസ്റ്റർ കളൻ തോട്, വി.എ റഷീദ് മാസ്റ്റർ ആനയാംകുന്ന് , പി.പി ഹംസ മാസ്റ്റർ, ഹബീബ് റഹ്മാൻ, ഷമീമ ടീച്ചർ എന്നിവർ സംസാരിച്ചു
എൽ.പി വിഭാഗത്തിൽ ജി. യു. പി. എസ് മാണാശ്ശേരി, ജി.എം യു .പി എസ് കൊടിയത്തൂർ, ജി എൽ പി എസ് കഴുത്തുട്ടിപ്പുറായ്,
യു.പി വിഭാഗത്തിൽ എച്ച് എൻ സി.കെ കാരശ്ശേരി, എം.എ.എം യു .പി വിളക്കാംതോട്, ഗവ.യു.പി എസ് തോട്ടുമുക്കം
ഹൈസ്ക്കൂൾ വിഭാഗത്തിൽ പി.ടി.എം എച്ച് എസ് കൊടിയത്തൂർ, ഗവ. എച്ച് എസ് ചെറുവാടി, എഫ് എം എച്ച് എസ് കൂമ്പാറ
ഹയർ സെക്കണ്ടറി വിഭാഗത്തിൽ വി.എം എച്ച് എസ് ആനയംകുന്ന്, ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ
എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി
വിജയ്കൾക്കുള്ള ട്രോഫിയും സി.കെ ഖാസിം നൽകി