തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സായാഹ്ന ധർണ്ണ നടത്തി
വികസ പ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭിക്കാത്തത് മൂലം പ്രവർത്തിപൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണ് ,എല്ലാ നടപടി ക്രമങ്ങളും പൂർത്തീകരിച്ച് പദ്ധതി സമർപ്പിക്കാൻ ഇരിക്കുമ്പോഴാണ് സർക്കാർ ഒരു ഉത്തരവിലൂടെ ഫണ്ട് വെട്ടിക്കുറച്ചത് ഇത് മൂലം മെമ്പർമാർ ആകെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ് ജനങ്ങൾക്ക് മുമ്പിൽ മറുപടി പറയാൻ കഴിയാത്ത അവസ്ഥയിലാണ് മെമ്പർമാർ
ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉൽഘാടനം ചെയ്തു എം.കെ അജീഷ് അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് യു.ഡി എഫ് മെമ്പർമാരായ പി.ടി.എ റഹ്മാൻ, പി.കെ ഹഖീം മാസ്റ്റർ കള്ളൻതോട്, മൊയതു പീടികക്കണ്ടി, ഇ.പി വൽസല, ശിവദാസൻ ബംഗ്ലാവിൽ, റഫീക്ക് കൂളിമാട്, വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി, പി.കെ ഷറഫുദ്ധീൻ മുഖ്യപ്രഭാഷണം നടത്തി,
യു.ഡി എഫ് നേതാക്കളായ കെ.എ ഖാദർ മാസ്റ്റർ, എൻ.പി ഹംസ മാസ്റ്റർ, ടി.കെ സുധാകരൻ, അഹമ്മദ് കുട്ടി അരയൻകോട്, ടി വേലായുധൻ, എൻ എം ഹുസൈൻ ,കെ ശശിധരൻ, എൻ.പി ഹമീദ് മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ, ഫഹദ് പാഴൂർ, സി.ബി ശ്രീധരൻ , സിറാജ് പി, സജീർ മാസ്റ്റർ, ഹർഷൽപറമ്പിൽ, എം.കെ അനീഷ്,റസാഖ് പുള്ളനൂർ,എന്നിവർ സംസാരിച്ചു