ജി.എച്ച്.എസ്.എസ് വാഴക്കാടിൽ ഈ വർഷം പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ 68 കുട്ടികൾക്കും ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് യൂസഫ് മാസ്റ്റർ.Ghss തടത്തിൽ പറമ്പ്, Ghss പറയഞ്ചേരി തുടങ്ങിയ വിദ്യാലയങ്ങളിൽ സാമൂഹ്യ ശാസ്ത്രം മുൻ അധ്യാപകൻ, വിവിധ വിഷയങ്ങളിൽ ബിരുദധാരി, കായിക പ്രേമി, സാമൂഹ്യ പ്രവർത്തകൻ തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധേയനായ ഇദ്ദേഹം വർഷങ്ങളായി വാഴക്കാട് സ്കൂളിൽ A+ ലഭിച്ചു വരുന്ന കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി വരുന്നുണ്ട്. കുട്ടികൾക്ക് ഭാവിയിൽ കൂടുതൽ വലിയ വിജയങ്ങളിലേക്ക് വഴി നടക്കാനാവിശ്യമായ പ്രോത്സാഹനവും ഊർജ്ജവും നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് യൂസഫ് മാസ്റ്റർ ഈ സ്നേഹ സമ്മാനം നൽകി വരുന്നത്. ക്യാഷ് അവാർഡിനുള്ള തുക യൂസഫ് മാസ്റ്ററിൽ നിന്ന് ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. ഉചിതമായ സമയവും ദിവസവും തീരുമാനിച്ച് തുക കുട്ടികൾക്ക് കൈമാറുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.