Peruvayal News

Peruvayal News

അംഗൻവാടി കുട്ടികൾക്ക് നടപ്പാക്കുന്ന തേൻകണം പദ്ധതിക്ക് തുടക്കം കുറിച്ചു:ഉൽഘാടനം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു,

അംഗൻവാടി കുട്ടികൾക്ക് നടപ്പാക്കുന്ന തേൻകണം പദ്ധതിക്ക് തുടക്കം കുറിച്ചു:
ഉൽഘാടനം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു,

തേൻകണം പദ്ധതിക്ക് തുടക്കം
 
അംഗൻവാടി കുട്ടികൾക്ക് നടപ്പാക്കുന്ന തേൻകണം പദ്ധതി ചാത്തമംഗലം പഞ്ചായത്തിൽ കെട്ടാങ്ങൽ വാർഡ് 5 ൽ കള്ളൻതോട്, പേട്ടുംതടായി അംഗൻവാടിയിൽ ഉൽഘാടനം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു, 

സമ്പുഷ്ടകേരളം പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത് ,ഒരു കുട്ടിക്ക് ആറ് തുള്ളി തേനാണ് നൽകുന്നത് ഇത് ആഴ്ച്ചയിൽ രണ്ട് തവണ നൽകും  പരിപാടിയിൽ എ .എൽ.എം.സി ഭാരവാഹികളായ മൈമൂന പാലിയിൽ, ധന്യ, അനു ,അംഗൻവാടി ജീവനക്കാരായ വി.എം ഷബീബ, ഷീബ, ആമിന, മോളി എന്നിവർ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live