കേന്ദ്ര സർക്കാരിന്റെ
സംരംഭകത്വ വികസന പദ്ധതി കോഴ്സ് ഇന്ന് മാവൂരിൽ സമാപിച്ചു.
മാവൂർ:
മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്പ്മെന്റ് ആൻഡ് എന്റർപ്രെനെർഷിപ്പിന്റെ ധന സഹായത്തോട് കൂടി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെനെർഷിപ് ആൻഡ് സ്മാൾ ബിസിനസ് ഡെവലപ്പ്മെന്റ് നടത്തുന്ന സങ്കൽപ്പിന്റെ സംരംഭകത്വ വികസന പദ്ധതി കോഴ്സ് ഇന്ന് മാവൂരിൽ സമാപിച്ചു.
15 ദിവസത്തെ സംരംഭകത്വ വികസന പരിശീലനവും തുടർന്ന്
2 വർഷത്തെ മെൻറ്ററിംഗ് പിന്തുണാ സഹായങ്ങളും നൽകുന്ന പദ്ധതിയാണ് ഈ കോഴ്സിലൂടെ ലക്ഷ്യം വെക്കുന്നത്.
ബിസിനസ് ഡവലപ്മെൻ്റ് വിഷയങ്ങളിൽ വിദഗ്ധരുടെ പ്രത്യേക ക്ലാസുകൾ,
സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്,
സംരംഭങ്ങൾ ആരംഭിക്കുന്നതിനും നടത്തി കൊണ്ട് പോകുന്നതിനുമുള്ള സഹായങ്ങൾ,ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമാപന ദിവസമായ ഇന്ന് കോഴ്സ് വിജയകരമായി പൂർത്തീക്കരിച്ചവർക്ക് സർട്ടിഫിക്കറ്റും നൽകി.
ചടങ്ങിൽ ന്യൂസ്ബെഡ് കേരള നോഡൽ ഓഫീസർ അജിൽ കെ,
ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കോഴിക്കോട് ഇൻ ചാർജ് ജിൻസ് ആന്റണി,ഇന്റഗ്രേറ്റഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആൻഡ് റിസർച്ച് ഫൌണ്ടേഷൻ അക്കാഡമിക് ഡയറക്ടറും കോഴ്സ് കോർഡിനേറ്ററുമായ ഡോ.ഷമീം എന്നിവർ സംബന്ധിച്ചു.