ഭരണ സമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ് മെമ്പർമാർ ഇറങ്ങിപ്പോയി....
ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ ഇറങ്ങിപ്പോയി കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി, കേരള സംസ്ഥാന ബഡ്ജറ്റിൽ പഞ്ചായത്തുകൾക്കായി വകയിരുത്തിയ ഫണ്ടുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് പ്രമേയം പാസാക്കണമെന്ന് യു.ഡി.എഫ് മെമ്പർമാർ ആവശ്യപ്പെട്ടപ്പോൾ അത് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡണ്ടിന്റെ നിലപാടിനെതിരെയും ,ഭരണ സമിതി യോഗത്തിൽ എടുത്ത പല പ്രവർത്തികളും സ്ട്രീറ്റ് ലൈറ്റ്, നിലാവ്, കെട്ടാങ്ങൽ അങ്ങാടിയിലെ മാലിന്യ സംസ്ക്കരണം, സ്ട്രീറ്റ് ലൈൻ വലിക്കൽ എന്നിവയിൽ പഞ്ചായത്ത് പൂർണ്ണ പരാജയമാണെന്നും മെമ്പർമാർ കുറ്റപ്പെടുത്തി പ്രതിഷേധ പ്രകടനത്തിന് പി.ടി.എ റഹ്മാൻ, എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, ഇ പി വൽസല, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം, എന്നിവർ നേതൃത്വം നൽകി