കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ സാഹിത്യ വാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കാൻ രക്ഷിതാക്കളും അധ്യാപകരും തിടുക്കം കാട്ടണമെന്ന് ഗാന രചയിതാവും ദുബൈ ഗവണ്മെന്റ് പബ്ലിക് പ്രൊക്സിക്യൂഷൻ സീനിയർ ട്രാൻസ് ലേറ്ററും ഷാർജ അൽ ഗുവൈ മാർക്കറ്റ് മസ്ജിദ് ഖത്തീബുമായ ഹുസൈൻ കക്കാട് ഉൽബോധിപ്പിച്ചു. സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്രസയിലെ സർഗ്ഗ വേദി ഉത്ഘാടനം ചെയ്തു സംവദിക്കുകയായിരുന്നു അദ്ദേഹം.
സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി അധ്യക്ഷനായിരുന്നു. സലഫി മസ്ജിദ് പ്രസിഡന്റ് കെ സി സി മുഹമ്മദ് അൻസാരി, ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ് എം അഹമ്മദ്ക്കുട്ടി മദനി, സെക്രട്ടറി പി സി അബ്ദുറഹിമാൻ, പ്രവാസി പ്രതിനിധി ശിഹാബ് കുറുവൻ കടവത്ത്,റഫീഖ് കൊടിയത്തൂർ,പി ടി എ പ്രസിഡന്റ് സി പി സൈഫുദ്ധീൻ, സ്റ്റാഫ് സെക്രട്ടറി കെ ടി ഹബീബുറഹ്‌മാൻ,ഉമൈബാനു ടീച്ചർ, എ പി സുബൈദ ടീച്ചർ, നുഹ മറിയം പി സി,എന്നിവർ സംസാരിച്ചു.
കാരാട്ട് മുഹമ്മദ്, ഗുൽ ഫറാസ് മുഹമ്മദ്, കെ സി തസ്‌നി ബാനു, കെ. ഖൈറുന്നിസ, പി നിഹ്‌ല എന്നിവർ നേതൃത്വം നൽകി.